ന്യൂഡൽഹി: ഹജ്ജ് തീർഥാടനം കഴിഞ്ഞു വന്ന നിരവധി മുസ്‌ലിം സ്ത്രീകൾ തനിക്ക് കത്തുകളെഴുതിയെന്നും ആ കത്തുകളിലെ അനുഗ്രഹങ്ങള്‍ പ്രചോദനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷ സഹചാരി (മെഹ്‌റം) ഇല്ലാതെ ഇന്ത്യയിൽ നിന്നുള്ള നാലായിരം സ്ത്രീകളെ ഹജ്ജ് ചെയ്യാൻ അനുവദിച്ചതിന് സൗദി അറേബ്യൻ ഭരണകൂടത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ആകാശവാണി ‘മൻ കി ബാത്’ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഇത്തവണത്തെ ഹജ്ജ് യാത്ര പ്രത്യേകതയുള്ളതായിരുന്നുവെന്ന് മോദി പറഞ്ഞു. നേരത്തെ, മെഹ്‌റമില്ലാതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. എന്നാൽ ഇക്കുറി അമ്പതോ, നൂറോ അല്ല, നാലായിരത്തിലധികം പേരാണ് മെഹ്റമില്ലാതെ തീർഥാടനത്തിനു പോയത്. ഇത് ഒരു വലിയ മാറ്റമാണ്. ഇവർക്കായി പ്രത്യേകം വനിത കോഓഡിനേറ്റര്‍മാരെ നിയമിച്ചിരുന്നു. ക
ഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹജ്ജ് നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് മുസ്‍ലിം ഉമ്മമാരും സഹോദരിമാരും എഴുതി. ഇക്കാര്യത്തിൽ സൗദി അറേബ്യൻ സർക്കാറിനോടുള്ള ഹൃദയംഗമമായ നന്ദി ‘മൻ കി ബാതി’ലൂടെ അറിയിക്കുകയാണ് -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.