ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള നാലായിരത്തിൽ പരം കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ സ്ഥലം തങ്ങളുടേതാണെന്ന റെയില്‍വേയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് ഇവരെ കുടിയൊഴിപ്പിക്കുന്നത് തടയണമെന്നും ബഷീർ കത്തിൽ ആവശ്യപ്പെട്ടു.
ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനികളിൽ വര്‍ഷങ്ങളോളമായി താമസിക്കുന്ന ഇവർക്ക് ഔദ്യോഗിമായി റേഷന്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, സ്വത്ത് റെജിസ്‌ട്രേഷന്‍ എന്നിവയെല്ലാം അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും ഈ സ്ഥലത്ത് ആശുപത്രികളും സ്‌കൂളുകളും ഒക്കെയുണ്ടെന്നും ബഷീർ ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. ഏത് നിമിഷവും തങ്ങളുടെ വീടുകള്‍ പൊളിച്ചു മാറ്റി തങ്ങളെ ഇറക്കി വിടുമെന്ന് അവര്‍ ഭയപ്പെടുന്നു. നിരാലംബരായി തീരുന്ന ഈ കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.