ഹൽദ്വാനി: സുപ്രീംകോടതി വിധി സ്വാഗതംചെയ്ത് ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: ഹൽദ്വാനിയിൽ ആയിരക്കണക്കിന് കുടുംബങ്ങളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള ഉത്തരാഖണ്ഡ് ഹൈകോടതി വിധി തടഞ്ഞ സുപ്രീംകോടതി തീരുമാനം ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സ്വാഗതം ചെയ്തു. പരസ്പരം കൂടിയാലോചിച്ചും സംഭാഷണം നടത്തിയും റെയിൽവേ അധികാരികളും ജനങ്ങളും സൗഹാർദപൂർണമായ ഒത്തുതീർപ്പിലെത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യ ഉപാധ്യക്ഷൻ മുഹമ്മദ് സലീം ആവശ്യപ്പെട്ടു.

കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് സുപ്രീംകോടതി വിധിയെന്ന് സലീം പറഞ്ഞു. അരലക്ഷം പേരെ ഒരാഴ്ചകൊണ്ട് പിഴുതെറിയാനാവില്ലെന്ന ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളിന്റെയും എ.എസ്. ഓകയുടെയുടെയും അഭിപ്രായത്തെ ജമാഅത്ത് അംഗീകരിക്കുന്നു.

ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി മലിക് മുഅ്തസിം ഖാൻ, മാധ്യമ പ്രവർത്തകൻ പ്രശാന്ത് ഠണ്ടൻ, ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്റ് സെക്രട്ടറി ഇനാമുർറഹ്മാൻ, എ.പി.സി.ആർ സെക്രട്ടറി നദീം ഖാൻ, ലയിഖ് അഹ്മദ് ഖാൻ (സ്പെക്ട് ഫൗണ്ടേഷൻ) എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സംഘം ഹൽദ്വാനി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചെന്നും സലീം വ്യക്തമാക്കി.

Tags:    
News Summary - Haldwani: Jamaat-e-Islami welcomed the Supreme Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.