എയർ ഇന്ത്യയിൽ അച്ചടക്കമില്ലാത്ത യാത്രക്കാർക്ക്​ വിലങ്ങ്​

ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരായ സ്​ത്രീകളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ.  വിമാനത്തിൽ അച്ചടക്കമില്ലാതെ പെരുമാറുന്നവർക്ക്​ പളാസിക്​ കൊണ്ടുള്ള വിലങ്ങ്​ അണിയിക്കാനാണ്​ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്​.

നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ്​ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക്​  കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്​. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്​ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഇൗ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ്​ എയർ ഇന്ത്യ.

‘‘രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ്​ വെക്കുമെന്നും​ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പളാസ്​റ്റിക്​ കയ്യാമങ്ങൾ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക്​ യാത്രക്കാരുടെ സുരക്ഷയാണ്​ സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്​ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 2 ന്​ മസ്​കത്ത്​ –ഡൽഹി വിമാനത്തിൽ വെച്ച്​ എയർഹോസ്​റ്റസിനെതിരെയും ഡിസംബർ 21 ന്​ മുംബൈ–ന്യൂയോർക്ക്​ വിമാനത്തിൽ യാത്രക്കാരിക്കു നേരെയും ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നു.

Tags:    
News Summary - handcuffs for unruly flyers in domestic Air India flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.