ഛണ്ഡിഗഢ്: ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് റാം റഹിമിെൻറ ബാഗ് ചുമന്നതിന് ഹരിയാന ഡെപ്യൂട്ടി അറ്റോർണി ജനറിലിനെ പുറത്താക്കി. ഡെപ്യൂട്ടി എ.ജി ഗുരുദാസ് സിങ്ങിനെയാണ് പുറത്താക്കിയത്. ഹരിയാന അറ്റോർണി ജനറൽ ബാൽദേവ് മഹാജനാണ് ഡെപ്യൂട്ടി എ.ജിയെ പുറത്താക്കിയ വിവരം അറിയിച്ചത്.
വെള്ളിയാഴ്ച ഗുർമീതിനൊപ്പം ജയിലിലേക്ക് പോയ സംഘത്തിൽ ഗുരുദാസ് സിങ്ങും ഉണ്ടായിരുന്നു. ഗുരുദാസ് ആൾദൈവത്തിെൻറ ബാഗുകൾ ചുമക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. യൂണിഫോമിലായിരിക്കുേമ്പാഴാണ് ഡെപ്യൂട്ടി എ.ജി ബാഗുകൾ ചുമന്നത്. ഇതാണ് ഇയാളെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ചയാണ് പഞ്ച്ഗുലയിലെ സി.ബി.െഎ പ്രത്യേക കോടതി വിവാദ ആൾദൈവം ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോടതി വിധിയെ തുടർന്ന് ഉത്തരേന്ത്യയിൽ സംഘർഷം പൊട്ടിപുറപ്പെട്ടിരുന്നു. ഗുർമീതിനുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.