ന്യൂഡൽഹി: ഹരിയാനയിലെ നൂഹ് ജില്ലയിൽ വ്യാജ ഏറ്റുമുട്ടലിൽ മുൻഫൈദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാർ കൊല്ലുംമുമ്പ് യുവാവിൽനിന്ന് 2000 രൂപയും വാങ്ങിയെന്ന് പിതാവ് ഇസ്ലാം ഹുസൈൻ. നൂഹ് ആശുപത്രിയിൽ കിടത്തിയ മുൻഫൈദിെൻറ മൃതദേഹത്തിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനുമുേമ്പ ബുള്ളറ്റുകൾ നീക്കംചെയ്ത് തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. വ്യാജ ഏറ്റുമുട്ടൽ അന്വേഷിക്കാൻ ഡൽഹിയിൽനിന്ന് ‘ക്വിൽ ഫൗണ്ടേഷെൻറ’ നേതൃത്വത്തിൽ നൂഹിലെത്തിയ വസ്തുതാന്വേഷണ സംഘമാണ് ഇൗ വിവരങ്ങൾ വെളിപ്പെടുത്തിയത്. ക്വിൽ ഫൗണ്ടേഷനിലെ അഡ്വ. മംഗള വർമ, വിപുൽ, സൽമാൻ ഖാൻ, ആരിഫ്, അഡ്വ. ഫവാസ് ശഹിൻ എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഹരിയാന പൊലീസിലുള്ള വിക്രാന്ത്, ശക്തി സിങ്, സതീഷ്, സിദ്ധാർഥ് എന്നിവർ മുൻഫൈദുമായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് അഡ്വ. ഫവാസ് ശഹിൻ പറഞ്ഞു. കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു ക്രിമിനൽ കേസ് ഒഴിവാക്കിത്തരാൻ തങ്ങളെ സഹായിച്ചാൽ മതിയെന്ന് അവർ അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് അവൻ ഇൗ സൗഹൃദം തുടങ്ങിയതെന്നാണ് പിതാവ് ഇസ്ലാം ഹുസൈൻ പറഞ്ഞത്. ഏറ്റവുമൊടുവിൽ കേസ് ഇല്ലാതാക്കാൻ 2000 രൂപ പൊലീസുകാരിലൊരാൾ ആവശ്യപ്പെടുകയും മുൻഫൈദ് അത് നൽകുകയും ചെയ്തിരുന്നു.
അതിനുശേഷമാണ് വൈകീട്ട് നാലു പേരും മുൻഫൈദിനെ വിളിച്ചത്. പൊലീസുകാരാണ് വിളിച്ചതെന്നും അവരുടെ അടുത്തേക്ക് പോകുകയാണെന്നും മുൻഫൈദ് അറിയിച്ചിരുന്നതായി പിതാവ് പറഞ്ഞു. എന്നാൽ, പുലർച്ചയോടെ പൊലീസുകാർ അവനെ െകാലെപ്പടുത്തിയെന്ന വിവരമാണ് നടുക്കത്തോടെ കേട്ടതെന്നും ഇസ്ലാം ഹുസൈൻ പറഞ്ഞു. അരാവലി നിരകളോട് ചേർന്ന വിജനമായ പ്രദേശത്ത് പുലർച്ചെ രണ്ടിനും മൂന്നിനുമിടയിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ ഗ്രാമവാസികൾ അറിഞ്ഞത് മുൻഫൈദിനോടൊപ്പമുണ്ടായിരുന്നുവെന്ന് പറയുന്ന മൂന്ന് യുവാക്കൾ വഴിയായിരിക്കാമെന്ന് ഫവാസ് തുടർന്നു. എന്നാൽ, സംഭവം വിവാദമായതോടെ ആ മൂന്ന് യുവാക്കളും ഒളിവിലാണ്.
വിവരമറിഞ്ഞ് പിതാവ് ഇസ്ലാം ഹുസൈൻ തനിച്ച് ആശുപത്രിയിലെത്തുേമ്പാൾ ഏതാനും പൊലീസുകാർ ചുറ്റിലും നിന്ന് മൃതദേഹത്തിലെന്തോ ചെയ്യാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടു. മേവാത്തിലെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ റംസാൻ ചൗധരിയെ പിതാവ് വിവരമറിയിക്കുകയും അദ്ദേഹം നാട്ടുകാരുമായി ആശുപത്രിയിലെത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിനുമുേമ്പ മുൻഫൈദിെൻറ ശരീരത്തിലുണ്ടായിരുന്ന ബുള്ളറ്റുകൾ നീക്കംചെയ്യാൻ ഡോക്ടർമാരുടെ സഹായത്തോടെ നടത്തുന്ന നീക്കം തിരിച്ചറിഞ്ഞ നാട്ടുകാർ അഭിഭാഷകെൻറ നേതൃത്വത്തിൽ അത് തടയുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തപ്പോൾ മുൻഫൈദ് തങ്ങൾക്കറിയുന്ന ആളായിട്ടും അജ്ഞാത മൃതദേഹം എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട മുൻഫൈദിെൻറ വീടും ആശുപത്രിയും സന്ദർശിച്ച വസ്തുതാന്വേഷണ സംഘം ഏറ്റുമുട്ടൽ നടന്ന അരാവലി നിരകളോട് ചേർന്ന വിജനമായ പ്രദേശത്തേക്ക് പുറപ്പെട്ടുവെങ്കിലും വഴിയിൽ റോഡുപണിക്കെന്ന പേരിൽ സ്ഥാപിച്ച ചെക്ക്പോസ്റ്റിൽ തടഞ്ഞുവെന്ന് ഫവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.