ഹരിയാനയിലും മഹാരാഷ്​ട്രയിലും ബി.ജെ.പി മുന്നിൽ

ന്യൂഡൽഹി: മഹാരാഷ്​ട്ര, ഹരിയാന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ അറിയു​േമ്പാൾ ബി.ജെ.പിക്ക്​ മുൻതൂക് കം. മഹാരാഷ്​ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം മുന്നേറു​​​േമ്പാൾ ഹരിയാനയിലും ബി.ജെ.പി സഖ്യം തന്നെയാണ്​ ലീഡ്​ ചെയ്യുന ്നത്​.

മഹാരാഷ്​ട്രയിൽ ബി.ജെ.പി ലീഡ്​ ചെയ്യു​േമ്പാഴും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ നാഗ്​പൂർ സൗത്ത്​-വെസ്​റ്റ്​ മണ്ഡലത്തിൽ ആദ്യ രണ്ട്​ റൗണ്ടുകളിലും പിന്നിലായെങ്കിലും പിന്നീട്​ മുന്നിലെത്തി​. വർളി മണ്ഡലത്തിൽ ശിവസേന നേതാവ്​ ആദിത്യ താക്കറെ മുന്നേറ്റം നടത്തുകയാണ്​.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൈത്താൽ മണ്ഡലത്തിൽ കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല ആദ്യം മുന്നേറ്റം നടത്തിയിരുന്നെങ്കിലും ഇപ്പോൾ പിന്നിലാണ്​.

ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ഉത്തർപ്രദേശിലെ രണ്ട്​ മണ്ഡലങ്ങളിൽ ബി.എസ്​.പിയും എസ്​.പിയുമാണ്​ നിലവിൽ ലീഡ്​ ചെയ്യുന്നത്​.

Tags:    
News Summary - Hariyana-maharashtra elections-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.