ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ഹരിയാന മന്ത്രി മാപ്പ് പറഞ്ഞു. കൃഷിമന്ത്രി ജെ.പി. ദലാൽ ആണ് മാപ്പ് പറഞ്ഞത്.
കർഷക പ്രക്ഷോഭത്തിനിടെ മരിക്കുന്ന കർഷകരെക്കുറിച്ചുള്ള പരാമർശമാണ് പ്രതിേഷധത്തിന് ഇടയാക്കിയത്. 'പ്രക്ഷോഭത്തിൽ അല്ലാതെ വീട്ടിലായിരുന്നുവെങ്കിൽ അവർ മരിക്കില്ലേ' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
തന്‍റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
പ്രക്ഷോഭ ഭൂമിയിൽ 200 ഓളം കർഷകരാണ് ഇതുവരെ മരിച്ചുവീണത്. 'അവർ വീട്ടിലായിരുന്നുവെങ്കിൽ മരിക്കില്ലേ? ഒന്നു രണ്ടുലക്ഷം പേരിൽ 200 ഓളം പേർ ആറുമാസത്തിനിടെ മരിക്കുന്നില്ലേ. ചിലർ ഹൃദയാഘാതം മൂലവും മറ്റുചിലർ അസുഖം മൂലവും മരിക്കുന്നു. അവരോട് എന്‍റെ സഹതാപം അറിയിക്കുന്നു' -ഇതായിരുന്നു ജെ.പി. ദലാലിന്‍റെ പ്രതികരണം.
ദലാലിന്‍റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. നിർവികാരമായി ചിന്തിക്കുന്നവർക്ക് മാത്രമേ ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയുെവന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.