ന്യൂഡൽഹി: നിരോധിച്ച നോട്ടുകൾ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നു ം 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റിൽ. സ്റ്റേജ് ഗായികയായ ഹരിയാന സ്വദേശി ശിഖ രാഘവ് എന്ന 27 കാരിയാണ് അറസ ്റ്റിലായത്. ശിഖയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഡൽഹി പൊലീസ് ഇവരെ പിടികൂടിയത്.
2016 ൽ നോട്ട് നിരോധനം കാലത്ത് പുതിയ നോട്ടുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാമിലിറ്റി ഒാഫീസറായി വിരമിച്ചയാളിൽ നിന്നും ശിഖയും സുഹൃത്ത് പവനും ചേർന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
ഡൽഹിയിലെ മതസ്ഥാപനങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ശിഖ രാഘവ് പാടാനെത്തിയിരുന്നു. നോർത്ത് ഡൽഹിയിലെ രാംലീലയിൽ സംഗീതപരിപാടിക്കെത്തിയ ശിഖയും പവനും സംഘാടകനായ ഒാഫീസറുമായി പരിചയത്തിലായി. നോട്ട് നിരോധനത്തിനു ശേഷം ഒാഫീസറുടെ കുടുംബാംഗങ്ങളുമായി പരിചയപ്പെട്ട ഇവർ നോട്ടുകൾ മാറ്റി നൽകുമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു.
രൂപ് നഗർ പൊലീസ് സ്റ്റേഷനിൽ ഒാഫീസർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശിഖയെ അറസ്റ്റു ചെയ്തത്. കേസിൽ പവൻ നേരത്തെ അറസ്റ്റിലായെങ്കിലും ശിഖ ഒളിവിൽ പോവുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷമാണ് ശിഖ രാഘവിനെ പിടികൂടാൻ പൊലീസിനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.