ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

വർഗീയ സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ പ്രശ്ന ബാധിത മേഖലയിലെ പള്ളികളിൽ ​ജുമുഅ ഒഴിവാക്കി. പകരം ആളുകൾ വീടുകളിൽ നമസ്കരിച്ചാൽ മതിയെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. തുറന്ന സ്ഥലങ്ങളിലെ പ്രാർഥനക്കും വിലക്കുണ്ട്.

നൂഹ്, ഗുരുഗ്രാം, രോഹ്തക് മേഖലകളിലെ പള്ളികളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. വ്യാഴാഴ്ച നൂഹിലെ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതൽ മൂന്നുമണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു.

തിങ്കളാഴ്ച നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേക്ക് നയിച്ച​​ത്. ഗോ​​ര​​ക്ഷ ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാ​​ത്ര ത​​ട​​യാ​ൻ ഒരു വിഭാഗം ശ്ര​മിക്കുകയും തുടർന്ന് പരസ്പരം ക​​ല്ലേ​​റു​​ണ്ടാ​​വുകയും ചെയ്തു. പൊ​ലീ​സിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്.

നൂഹിൽ ഉണ്ടായ കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും പള്ളി ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷം ഗുരുഗ്രാമിലേക്കും വ്യാപിച്ചു. ഇവിടെയും നിരവധി റസ്റ്റാറന്റുകളും കടകളും അഗ്നിക്കിരയാക്കി.

Tags:    
News Summary - Haryana violence: Mosques cancel Friday prayers, urge people to offer namaz at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.