ഹരിദ്വാർ (ഉത്തരഖണ്ഡ്): ജ്യോതിഷ് പീഠ് ശങ്കരാചാര്യ സ്ഥാനത്തേക്ക് സ്വാമി അവിമുക്തേശ്വരാനന്ദ നിയോഗിക്കപ്പെട്ടത് അംഗീകരിക്കില്ലെന്ന് സന്യാസി അഖാരകൾ. ഗുജറാത്തിലെ ദ്വാരക ശാരദാപീഠിന്റെയും ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠിന്റെയും ശങ്കരാചാര്യരായിരുന്ന സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നിര്യാണത്തെത്തുടർന്നാണ് ശിഷ്യൻ അവിമുക്തേശ്വരാനന്ദ പിൻഗാമിയായി നിയമിതനായത്. അവിമുക്തേശ്വരാനന്ദയെ ശങ്കരാചാര്യരായി നിയമിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. ഏഴ് സന്യാസി അഖാരകളുടെ യോഗം ഉടൻ ചേരുമെന്നും രവീന്ദ്ര പുരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.