കാഞ്ഞങ്ങാട്: മതവിദ്വേഷപ്രസംഗം നടത്തിയ കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയതിന് േഹാസ്ദുര്‍ഗ് എസ്.ഐ ജൂണ്‍ 23ന് നേരിട്ട് വിശദീകരണം നല്കാന് േഹാസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് എം. ബാലകൃഷ്ണൻ ഉത്തരവിട്ടു.
2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാരിഭവന് ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിെൻറ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരതം ഹിന്ദുക്കളുടേത് മാത്രമാണെന്നും രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പണിയാന്‍ പാടുള്ളൂവെന്നും പ്രസംഗിച്ചതിനാണ് തൊഗാഡിയക്കെതിരെ കേസെടുത്തത്.
എന്നാല്‍, തൊഗാഡിയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ േഹാസ്ദുര്‍ഗ് െപാലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോഴാണ് തൊഗാഡിയയെ കണ്ടുകിട്ടാന്‍ കഴിയുന്നില്ലെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചത്. പൊലീസിെൻറ അപേക്ഷയെ കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ഒരു പ്രമുഖ നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന വിശദീകരണമാണ് കോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് 23ന് എസ്.ഐ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിെൻറ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പൊലീസ് നേരിട്ട് ചാര്‍ജ് ചെയ്ത കേസില്‍ 23 സാക്ഷികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.