ന്യൂഡൽഹി: ഹാഥറസിൽ സവർണർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുെട കുടുംബത്തിനുവേണ്ടി ശബ്ദം ഉയർത്തിയത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന ഭരണകൂട സിദ്ധാന്തത്തിന് മൂർച്ചകൂട്ടി കൂടുതൽ കേസുകളുമായി ഉത്തർപ്രദേശ് പൊലീസ്. സർക്കാറിനെതിരെ സംസാരിക്കാൻ ചിലർ ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് പൊലീസ് ഒടുവിൽ ആരോപിച്ചത്്. ഇതു സംബന്ധിച്ച് ഹാഥറസിലെ വിവിധ സ്റ്റേഷനുകളിലായി ചൊവ്വാഴ്ച ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.
ഇേതാടെ ബിജ്നോർ, സഹാറൻപുർ, ബുലന്ദ്ശഹർ, അലഹബാദ്, അയോധ്യ, ലഖ്നോ എന്നിവിടങ്ങളിലായി 21ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹം, ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പർധയും കലാപവുമുണ്ടാക്കല്, ക്രിമിനൽ ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കി പ്രചാരണം തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസുകൾ. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതി-വര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറപാകാന്‍ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവനക്ക് പിന്നാലെയാണ് പെൺകുട്ടിക്ക് വേണ്ടി പ്രതികരിച്ചവരെ വേട്ടയാടാനുള്ള കെണിയൊരുക്കുന്നത്.
മുഖ്യമന്ത്രിയുടെ അന്താരാഷ്ട്ര ഗൂഢാലോചന സിദ്ധാന്തത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവർ രംഗത്തുവന്നു. യോഗി ആദിത്യനാഥിന് ആവശ്യമുള്ളത് വിചാരിക്കാൻ സാധിക്കും, പക്ഷേ ഞാൻ കാണുന്നത് ഒരു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടതും അവളുടെ കുടംബത്തെ ഭീഷണിപ്പെടുത്തുന്നതുമാണെന്ന് രാഹുൽ പ്രതികരിച്ചു. യോഗിയുടെ ഗൂഢാലോചന സിദ്ധാന്തം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് മായാവതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.