ഹാഥറസ്​ കേസ്​: സി.ബി.ഐ അന്വേഷണത്തിന്​ ഹൈകോടതി മേൽനോട്ടം വഹിക്കും -സുപ്രീംകോടതി

ന്യൂഡൽഹി: യു.പിയിലെ ഹാഥറസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ സി.ബി.ഐ അന്വേഷണത്തിൽ ഹൈകോടതി മേൽനോട്ടം വഹിക്കുമെന്ന്​ സുപ്രീംകോടതി. അലഹബാദ്​ ഹൈകോടതിക്കാവും കേസിലെ മേൽനോട്ട ചുമതല. കേസ്​ സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്​ ഇനി അവർ അന്വേഷണ പുരോഗതി റിപ്പോർട്ട്​ അലഹാബാദ്​ ഹൈകോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ അധ്യക്ഷനായ ​ബെഞ്ചി​േൻറതാണ്​ തീരുമാനം.

ഹാഥറസ്​ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ സാമൂഹിക പ്രവർത്തക സത്യമ ദുബെയാണ്​ പൊതുതാൽപര്യ ഹരജി നൽകിയത്​. പെൺകുട്ടിയുടെ ബന്ധുക്കളുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചതിൽ സുപ്രീംകോടതി സ്വമേധയ ​കേസെടുത്തിരുന്നു.

ഇതിന്​ പുറേമ കേസി​െൻറ വിചാരണ യു.പിയിൽ നിന്ന്​ ഡൽഹിയിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ടുള്ള നിരവധി ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. ഒക്​ടോബർ 15നാണ്​ സത്യമ ദുബെയുടെ ഹരജിയിൽ വാദം പൂർത്തിയായത്​. പിന്നീട്​ കേസ്​ വിധി പറയാനായി മാറ്റുകയായിരുന്നു. കേസി​െൻറ വാദത്തിനിടെ സാക്ഷികളുടെ സുരക്ഷക്കുള്ള നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.