ഹാഥറസ് കൂട്ടബലാത്സംഗം: എസ്.ഐ.ടി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ലഖ്​നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ ​19കാരിയായ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ കേസ്​ ​അന്വേഷണം പ്രത്യേക സംഘം റിപ്പോർട്ട്​ ഇന്ന് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ മൊഴിയെടുത്തിരുന്നു. ആദ്യഘട്ട റിപ്പോർട്ട്​ പ്രകാരം ഒക്​ടോബർ രണ്ടിന്​ ഹാഥറസ്​ പൊലീസ്​ സൂപ്രണ്ട്​, ഡി.എസ്​.പി, മുതിർന്ന പൊലീസ്​ ഒാഫിസർമാർ തുടങ്ങിയവരെ സർക്കാർ സസ്​പെൻഡ്​ ചെയ്​തിരുന്നു. പെൺകുട്ടിയും പ്രതികളിലൊരാളും നേരത്തേ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് വിവാദമായിരുന്നു.

ഒക്​ടോബർ ഏഴിന്​ റിപ്പോർട്ട്​ കൈമാറണമെന്ന്​ ആദ്യം നിർദേശിച്ചിരുന്നു. പീന്നീട്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ 10 ദിവസം കൂടി നൽകുകയായിരുന്നു.

സെപ്​റ്റംബർ 30നാണ്​ കേസ്​ പ്രത്യേക അന്വേഷണ സംഘത്തിന്​ കൈമാറിയത്​. സെപ്​റ്റംബർ 29നാണ്​ പെൺകുട്ടി മരണത്തിന്​ കീഴടങ്ങിയത്​. ഗ്രാമത്തിലെ മേൽജാതിക്കാർ പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കി വയലിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ നാലുപ്രതികൾ ഇതുവരെ അറസ്​റ്റിലായി. കേസിൽ സി.ബി.ഐയും ​അന്വേഷണം നടത്തുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.