ന്യൂഡൽഹി: ''അവൾക്ക് സ്കൂളിലെത്തണമെങ്കിൽ ട്രക്കും ബസും ചീറിപ്പായുന്ന പാത മുറിച്ചുകടക്കണമായിരുന്നു. വാഹനം ഇടിക്കുമെന്നോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്നോ ഭയന്ന് അഞ്ചാം ക്ലാസിലെത്തിയപ്പോൾ സ്കൂൾ പഠനം ഞങ്ങൾ അവസാനിപ്പിച്ചു. അന്ന് ഭയന്നത് ഇപ്പോൾ നടന്നിരിക്കുന്നു. അവളെ ഞങ്ങൾക്ക് സംരക്ഷിക്കാനായില്ല'' -തങ്ങളെ കാണാനെത്തുന്ന മാധ്യമ പ്രവർത്തകരടക്കമുള്ളവരോട് ഇരയുടെ അമ്മ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകൾ. ഞാൻ അരികിലില്ലാതെ അവൾക്ക് ഉറങ്ങാൻപോലുമാവില്ല. ആ മകളെ അവസാന നോട്ടംപോലും കാണാൻ എന്നെ അവർ അനുവദിച്ചില്ലല്ലോ... ഞാൻ എങ്ങനെ ഇനി സമാധാനത്തോടെ ഉറങ്ങും -അവർ ചോദിക്കുന്നു.
അഞ്ചു മക്കളിൽ നാലാമത്തെയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. വീട്ടിൽ ആദ്യം സ്കൂൾ വിദ്യാഭ്യാസം നേടിയത് അവളാണ്. സെപ്റ്റംബർ 14ന് രാവിലെ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് വീട്ടിൽനിന്ന് അഞ്ചുമിനിറ്റ് നടന്നാൽ എത്തുന്ന വയലിൽ പുല്ലുപറിക്കാനായി പോയത്. ഞാൻ വയലിെൻറ മറ്റൊരു ഭാഗത്ത് പുല്ലുവെട്ടുന്നതിനിടയിലാണ് അവളെ വലിച്ചുകൊണ്ടുപോയി അവർ ഉപദ്രവിച്ചത്. മകളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ കുറച്ചപ്പുറം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കാണുന്നതെന്നും സംഭവം വിവരിച്ചുകൊണ്ട് അമ്മ പറയുന്നു. ഇതിനു മുമ്പും പ്രതികളിൽ നിന്നും പെൺകുട്ടിക്ക് അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെന്നും അമ്മ പറയുന്നു. ആക്രമണം ഭയന്ന് മാർക്കറ്റിലേക്ക് േപാലും വളരെ അപൂർവമായിേട്ട പോകാറുള്ളൂ എന്ന് സഹോദരെൻറ ഭാര്യ വ്യക്തമാക്കി.
300ലധികം പൊലീസുകാരുടെ കാവലുള്ള ഗ്രാമത്തിൽ മാധ്യമങ്ങൾക്ക് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമർശനം ശക്തമായതോടെ, ശനിയാഴ്ചയാണ് മാധ്യമങ്ങൾ കുടുംബത്തെ കാണുന്നത്. വാല്മീകി വിഭാഗത്തിൽപ്പെട്ടവരാണ് ഇരയുടെ കുടുബം. മാധ്യമ ശ്രദ്ധ അവസാനിക്കുന്നതോടെ തങ്ങൾക്ക് നേരെ സവർണ ആക്രമണം ഉണ്ടാകുമെന്ന ഭയം ദലിതർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.