മുംബൈ: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിെൻറ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ വന്ന ഹരജി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹരജിയെന്ന് ജഡ്ജിമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിലരയിരുത്തി. പിന്നാലെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹരജിക്കാരന് 25,000 രൂപ പിഴയും വിധിച്ചു.
വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയായിരുന്നു കനയ്യ കുമാറിനെതിരെ കോടതിയെ സമീപിച്ചത്. 2016ല്‍ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തിൽ ജെ.എന്‍.യു യൂണിയന്‍ പ്രസിഡൻറായിരുന്ന കനയ്യയും കൂട്ടരും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മിശ്ര രംഗത്തെത്തിയത്. മിശ്രയുടെ അഭിഭാഷകൻ ശൈലേഷ് കുമാർ ത്രിപാഠി ഇന്ത്യൻ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വാദിച്ചത്.
എന്നാല്‍, ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സൗഹചര്യത്തില്‍ മാത്രമാണ് ഈ വകുപ്പ് ബാധകമെന്നും ജനനം മുതൽ ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഇത് ബാധകമല്ലെന്നും കോടതി പറഞ്ഞു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതിയെ സമീപിച്ച് പ്രശസ്തി നേടാനുള്ള മിശ്രയുടെ നടപടിയെയും കോടതി നിശിതമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.