ന്യൂഡൽഹി: 1984ലെ സിഖ് വംശഹത്യക്ക് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻകുമാർ കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. ഒരു തരത്തിലുമ ുള്ള ഇളവ് നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തനിക്ക് മൂന്നു മക്കളും എട്ട് പേരമക്കളും ഉണ്ടെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീർക്കാനുണ്ടെന്നും പറഞ്ഞാണ് സജ്ജൻ കുമാർ ഹൈകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശവും ചോദിച്ചിരുന്നു.
34 വർഷത്തിനുശേഷം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ അവശേഷിക്കുന്ന സജ്ജൻ കുമാറിെൻറ ജീവിതം ജയിലിലായിരിക്കും. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് സിഖ് സമൂഹത്തിനെതിരെ നടന്ന വംശഹത്യയിൽ ഡൽഹി കേൻറാൺമെൻറിനടുത്ത് രാജ്നഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ കേസിലാണ് സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.