ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് അധ്യക്ഷൻ ആയി ഇന്ത്യയുടെ ആരോഗ്യ മന്ത്രി ഹർഷ് വർധൻ ചുമതലയേറ്റു. കോവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹർഷ് വർധൻ ജപ്പാനിൽ നിന്നുള്ള ഡോ.ഹിരോകി നകാതമിയുടെ പിൻഗാമിയായാണ് 34 അംഗ ബോർഡിെൻറ അധ്യക്ഷ പദവിയിലെത്തുന്നത്.
കോവിഡിെന പ്രതിരോധിക്കുന്നതിന് ആഗോള തലത്തിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. മേയ് മുതൽ ആരംഭിക്കുന്ന മൂന്നു വർഷ കാലയളവിലേക്ക് ഇന്ത്യയിൽ നിന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ- പൂർവ ഏഷ്യ ഗ്രൂപ് തീരുമാനമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.