രാഹുലിനെതിരായ അപകീർത്തി കേസിൽ വാദം ഏപ്രിൽ രണ്ടിന്

ലഖ്നോ: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ ഏപ്രിൽ രണ്ടിന് വാദം കേൾക്കുമെന്ന് സുൽത്താൻപൂരിലെ പ്രത്യേക കോടതി അറിയിച്ചു. അഭിഭാഷകരുടെ സമരം കാരണമാണ് കേസ് മാറ്റിയത്.

ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റിലാണ് കേസ് നൽകിയത്.

വാറന്റ് പുറപ്പെടുവിച്ചതിനാൽ ഫെബ്രുവരി 20ന് ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.

Tags:    
News Summary - Hearing in defamation case against Rahul on April 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.