ന്യൂഡൽഹി: കേരളമുൾപ്പടെ എട്ട് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കർണാടകയുടെ തീരങ്ങൾ-തെക്കൻ പ്രദേശങ്ങൾ, വടക്കൻ കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശിന്‍റെ തെക്കൻ തീരങ്ങൾ, ഗോവ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ന്യൂനമർദങ്ങളാണ് മഴക്ക് ഇടയാക്കുക. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 കിലോ മീറ്ററിനും 60 കിലോ മീറ്ററിനും ഇടയിലുള്ള വേഗതയിൽ കാറ്റുവീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മത്സ്യെതാഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.