ഹിജാബ്​ നിരോധനം: പ്രതിഷേധത്തിൽ പ​ങ്കെടുത്ത 10 വിദ്യാർഥിനികൾക്കെതിരെ കേസ്​

ബംഗളൂരു: ഹിജാബ്​ നിരോധനത്തിനെതിരായ പ്രതിഷേധത്തിൽ പ​ങ്കെടുത്തതിന്​ 10 വിദ്യാർഥിനികൾക്കെതിരെ കേസെടുത്ത്​ കർണാടക പൊലീസ്. നിരോധനാജ്ഞ ലംഘിച്ച്​ പ്രതിഷേധം സംഘടിപ്പിച്ചതിനാണ്​ കേസ്​. ഫെബ്രുവരി 17ന്​ കോളജിന് മുന്നിലായിരുന്നു​ പെൺകുട്ടികളുടെ പ്രതിഷേധം.

സെക്ഷൻ 144 പ്രകാരമാണ്​ പെൺകുട്ടികൾക്കെതിരെ കേസ്​. തുംകുറിലെ ഗവൺമെന്‍റ്​ പി.യു കോളജിലാണ്​ സംഭവം. ഹിജാബ്​ കേസിൽ കർണാടക ഹൈകോടതിയിൽ വാദം തുടരുന്നതിനിടെയാണ്​ സംസ്ഥാന സർക്കാറിന്‍റെ നടപടി. നേരത്തെ ഹിജാബ്​ നിരോധനവുമായി ബന്ധപ്പെട്ട്​ കർണാടക ഹൈകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട്​ അറിയിച്ചിരുന്നു.

ഹിജാബ്​ ഇസ്​ലാമിൽ അനിവാര്യമായ ഒന്നെല്ലന്നായിരുന്നു സർക്കാർ നിലപാട്​. കർണാടക ഹൈകോടതി ചീഫ്​ ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്​ കേസ്​ പരിഗണിക്കുന്നത്​.

Tags:    
News Summary - Hijab ban: Case filed against 10 students who took part in the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.