ന്യൂഡൽഹി: രാജ്യം മഹാത്മ ഗാന്ധി വധത്തിെൻറ വാർഷികമാചരിക്കുന്ന വേളയിൽ ഉത്തർപ്രദേശിൽ അഖിലഭാരത് ഹിന്ദു മഹാസഭ ഗാന്ധിയുടെ കോലത്തിൽ പിസ്റ്റൾ കൊണ്ട് വെടിയുതിർത്തതിനെതിരെ രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു.
സംസ്ഥാന തലസ്ഥാനങ്ങളിലെ ഗാന്ധി പ്രതിമക്കോ ഗാന്ധി സ്മാരകങ്ങൾക്കോ സമീപം രാവിലെ 10 മണിക്കാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഹിന്ദു മഹാസഭയുടെ നടപടി െഞട്ടിക്കുന്നതാണെന്ന് വേണുഗോപാൽ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ‘മഹാത്മ ഗോദ്സെ സിന്ദാബാദ്’ എന്നുപറഞ്ഞ് ഇൗ സംഘം ഗാന്ധിയുടെ കോലം പിന്നീട് കത്തിക്കുകയും ചെയ്തു.
ഭരണകക്ഷിയുടെ അനുവാദത്തോടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ അരങ്ങേറുന്നതെന്നും രാഷ്ട്രപിതാവിനോട് വലതുപക്ഷ ഗ്രൂപ്പുകൾക്ക് ആഴത്തിലുള്ള വിദ്വേഷമാണ് ഇത് തെളിയിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.