ഹിന്ദു മഹാസഭ കർണാടക ഘടകം നേതാക്കൾ വാർത്തസമ്മേളനത്തിൽ 

രാമക്ഷേത്രം ഉദ്ഘാടനം: മോദി സർക്കാർ രാമശാപം നേരിടുമെന്ന് ഹിന്ദു മഹാസഭ

മംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണുനട്ട് അയോധ്യയിൽ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധർമ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയിൽ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തത് കേന്ദ്ര സർക്കാറിന്‍റെ സ്വാർത്ഥതയാണ്.

അയോധ്യ രാമക്ഷേത്രം ഉദ്ഘാടന ദിവസം മഹാസഭ മംഗളൂരു ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ രാമ മഹോത്സവം സംഘടിപ്പിക്കുമെന്നും പവിത്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്‍റ് ഡോ. എൽ.കെ. സുവർണ പങ്കെടുത്തു.

Tags:    
News Summary - Hindu mahasabha criticise BJP over ram temple consecration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.