ന്യൂഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരെ ഹിന്ദു മഹാസഭ നൽകിയ ഹരജിയിൽ നേരത്തേ വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ബുധനാഴ്ച വിധാൻ സഭയിൽ വെച്ചാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.