ന്യൂഡൽഹി: ഹിന്ദു സ്ത്രീ ബുർഖ ധരിച്ചെത്തിയതു മൂലം ഇന്ദിരാഗാന്ധി ഇൻറർ നാഷണൽ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. ജിദ്ദയിൽ താമസമാക്കിയ ഇവർ മുസ്ലിം പുരുഷനൊപ്പമാണ് വിമാനത്താവളത്തിെലത്തിയത്. സെപ്തംബർ 25ന് രാവിലെ ഏഴേകാലോടെയാണ് സംഭവം. 26 കാരിയായ യുവതി മുംബൈയിലേക്ക് യാത്ര പോകുന്നതിനാണ് വിമാനത്താവളത്തിൽ എത്തിയത്.
സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ പ്രതിശ്രുതവരൻ 43 കാരനായ മുസ്ലിമിെനാപ്പമാണ് സഞ്ചരിക്കുന്നതെന്ന് യുവതി െമാഴി നൽകി. എന്നാൽ ബുർഖ ധരിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് ഇരുവെരയും വിശദ പരിശോധനക്ക് വിധേയമാക്കി. സംശയകരമായി ഒന്നും കണ്ടെത്താത്തതിെന തുടർന്ന് വിട്ടയച്ചു.
ആഗസ്ത് 15 ഇതുപോലെ മെറ്റാരു സംഭവം ഡൽഹി എയർപോർട്ടിൽ അരങ്ങേറിയിരുന്നു. കാമുകനൊപ്പം ഒളിച്ചോടുന്നതിനായി ബുർഖ ധരിച്ച് വിമാനത്താവളത്തിെലത്തിയ പെൺകുട്ടിെയ അന്ന് പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.