ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പു കേന്ദ്രആഭ്യന്തരമന് ത്രി അമിത് ഷാ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അ സോസിയേഷന്‍ പ്രതീകാത്മക സമരം ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അമ ിത് ഷാ ഇക്കാര്യം അറിയിച്ചത്. സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അമിത് ഷാ ഡോക്ടർമാരുടെ സുരക്ഷക്കായി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അതിനായി ഉടൻ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോടും ആശുപത്രികളോടും മെഴുകുതിരികള്‍ കത്തിക്കാന്‍ ഐ.എം.എ ആഹ്വാനം ചെയ്തിരുന്നു. ‘വൈറ്റ് അലര്‍ട്ട്’ എന്ന ഈ പ്രതിഷേധം മുന്നറിയിപ്പ് മാത്രമാണെന്നും ഐ.എം.എ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടേയും ആരോഗ്യമന്ത്രി ഹർഷ് വർധേൻറയും നേതൃത്വത്തിൽ ഐ.എം.എ പ്രതിനിധികളുമായി വിഡിയോ കോൺഫറൻസ് നടത്തിയത്.
ആരോഗ്യമന്ത്രി ഹർഷ് വർധനൊപ്പം ഡോക്ടർമാരുമായും ഐ.എം.എ പ്രതിനിധികളുമായും വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. ഈ പരീക്ഷണ ഘട്ടത്തിലും നമ്മുടെ ഡോക്ടർമാർ അവരുടെ ചുമതലകൾ നിർവഹിക്കുന്നു. കോവിഡ്19നെതിരായ ഈ പോരാട്ടത്തിൽ ഡോക്ടർമാരുമായി സഹകരിക്കാൻ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിൻെറ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐ.എം.എ ദേശീയ വ്യാപക വൈറ്റ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.