ഗാന്ധിനഗർ: ലോക്ഡൗണിൽ കുടുങ്ങി വീട്ടിൽ പോകാനാവാതെ വിഷാദത്തിലായ യുവാവ് ക്ഷേത്രത്തിലെത്തി നാവ് മുറിച്ചു. ഗുജറാ ത്തിൽ ജോലി ചെയ്യുന്ന മധ്യപ്രദേശുകാരനായ യുവാവാണ് നാവ് മുറിച്ചത്.
ഗുജറാത്തിലെ ബനസ്ക്കന്ത ജില്ലയിലാണ് സംഭവം. 24കാരനായ വിവേക് ശർമ എന്നയാളാണ് സ്വന്തം നാവ് മുറിച്ചത്. രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടക്കുന്ന നിലയിൽ ഇയാളെ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. മുറിച്ചെടുത്ത നാവ് കൈയിൽ പിടിച്ച നിലയിലായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ പോകാൻ കഴിയാതെ യുവാവ് വിഷാദത്തിലായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അതേസമയം, കോവിഡിനെ തടയാൻ ത്യാഗമെന്ന നിലയിലാണ് ഇയാൾ നാവ് മുറിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.