ബംഗളൂരു: ഹണി ട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍. സ്വകാര്യ സ്കൂള്‍ അധ്യാപികയായിരുന്ന കവിതയാണ് അറസ്റ്റിലായത്. 22കാരെൻറ പരാതിയിലാണ് അറസ്റ്റ്.
വൈവാഹിക വെബ്സൈറ്റുകളില്‍നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താൽപര്യം അറിയിക്കുന്ന യുവതി പിന്നീട് ഇവരുമായി ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തില്‍ വീഴുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഇൗ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കുമെന്നാണ് ഭീഷണി. യുവതി നല്കിയ പരാതിയില്‍ ഇതിനകം നിരവധി യുവാക്കള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.
പരാതിക്കാരനായ 22കാരനെ സമാനമായ രീതിയില്‍ വലയിലാക്കിയ കവിത രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് പണം നല്‍കാതെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.