ഹൈദരാബാദിൽ ദുരഭിമാനക്കൊല. മറ്റൊരു മതത്തിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തിയതായി പരാതി. ഹൈദരാബാദ് നഗരത്തിന് സമീപമാണ് സംഭവം. ഡി.ജെ ആയി ജോലി ചെയ്യുന്ന ഹരീഷ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം തെരുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുത്തേറ്റ് മരിച്ചത്.
ഹരീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്നും ദുരഭിമാന കൊലയാണെന്നും പിതാവും ബന്ധുക്കളും ആരോപിച്ചു. പെൺകുട്ടിയുമായുള്ള ഹരീഷിന്റെ പ്രണയത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തിരുന്നു. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ ഹരീഷിനെ കൊലപ്പെടുത്തി എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.