തബ്​ലീഗുകാർക്ക്​ ഇതുതന്നെ ഒരു ശിക്ഷയായി, വിചാരണ വേഗത്തിലാക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ്​ പരത്തിയെന്നാരോപിച്ച്​ ജയിലിലടക്കപ്പെട്ട വിദേശികളായ തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരുടെ വിചാരണ ത്വരിതഗതിയിലാക്കാൻ സുപ്രീംകോടതി വിചാരണ കോടതികൾക്ക്​ നിർദേശം നൽകി.

വിദേശത്തുനിന്ന്​ നിസാമുദ്ദീനിലെ തബ്​ലീഗ്​ ആസ്​ഥാനത്ത്​ വന്നതിന്​ കരിമ്പട്ടികയിൽപെടുത്തിയതിനെതിരെ തബ്​ലീഗ്​ പ്രവർത്തകർ നൽകിയ ഹരജിയിലാണ്​ നിർദേശം. കേസ്​ 20ന്​ പരിഗണിക്കുന്നതിനായി സുപ്രീംകോടതി വീണ്ടും നീട്ടിവെച്ചു.

ഇതുത​െന്ന അവർക്ക്​ ഒരു ശിക്ഷയായിട്ടുണ്ടെന്നും കുറ്റമുക്തരാക്കിയശേഷവും അവരെ സ്വന്തം നാടുകളിലേക്ക്​ തിരിച്ചുപോകാൻ അനുവദിക്കുന്നില്ലെന്നും ജസ്​റ്റിസ്​ എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

വിചാരണ നേര​േത്തയാക്കാൻ പട്​ന ഹൈകോടതിയെ സമീപിക്കാൻ ബിഹാർ സർക്കാറിന്​ സുപ്രീംകോടതി നേര​േത്ത നിർദേശം നൽകിയിരുന്നു.

Tags:    
News Summary - ‘Hope cases against Tablighi members will be decided swiftly,’ says SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.