തൊഴിലില്ലായ്മയല്ലാതെ എൻ.ഡി.എ സർക്കാർ ബിഹാറിന് എന്ത് നൽകി?, മോദിയുടെ മറുപടി കാത്തിരിക്കുന്നെന്ന് തേജസ്വി യാദവ്

പാറ്റ്ന: തെരഞ്ഞെടുപ്പ് ചൂടിൽ ബിഹാറിൽ പ്രചാരണം കൊടുമ്പിരികൊള്ളുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന റാലി ഇന്ന് മുതൽ. അതിനിടെ ബിഹാർ ജനതക്ക് തൊഴിലില്ലായ്മയല്ലാതെ മറ്റെന്താണ് എൻ.ഡി.എ സർക്കാർ നൽകിയതെന്ന് റാലിക്കിടെ മോദി പറയുമെന്ന് പ്രതീക്ഷയുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

15 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി-ജെ.ഡി.യു സർക്കാറിന് എന്ത് കാര്യക്ഷമമായ നേട്ടമാണ് എടുത്തുകാട്ടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ദേശീയ ശരാശരിയെക്കാൾ താഴെയാണ് വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ, കൃഷി മേഖലകളെല്ലാം. 40 എം.പിമാരിൽ 39 ഉം എൻ.ഡി.എക്ക് ലഭിച്ചിട്ടും തൊഴിലില്ലായ്മയല്ലാതെ തിരികെ ഒന്നും അവർക്ക് നൽകാനായിട്ടില്ല. റാലിക്കിടെ മോദി അതെല്ലാം പറയുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പഞ്ഞു.

സസറാം, ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിൽ നടക്കുന്ന റാലിയെയാണ് ഇന്ന് മോദി അഭിസംബോധന ചെയ്യുക. മോദിപങ്കെടുക്കുന്ന 12 ഓളം റാലികളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ.ഡി.എ ബിഹാറിൽ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Hope PM Modi tells us what NDA gave Bihar apart from unemployment: Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.