ന്യൂഡൽഹി: പാർലമെന്‍റിലെ ഐ.ടിയുമായി ബന്ധപ്പെട്ട കമ്മിറ്റി പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് നടന്ന ചോർത്തൽ പരിശോധിക്കുന്നു. ശശി തരൂർ അധ്യക്ഷനായ കമ്മിറ്റി ജൂലൈ 28ന് വിഷയം ചർച്ചക്കെടുക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര ഐ.ടി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് കമ്മിറ്റി കേൾക്കും. പെഗസസ് ഉപയോഗിച്ച് നടന്ന ഫോൺ ചോർത്തൽ രാജ്യത്ത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഇത് പരിശോധിക്കാനുള്ള ഐ.ടി കമ്മിറ്റിയുടെ നീക്കം.
െപഗസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പെഗസസ് സർക്കാറുകൾക്ക് മാത്രമേ നൽകാറുള്ളു. ചൈനയോ പാകിസ്താനോ ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന് വിശ്വസിക്കാൻ സാധിക്കുമോയെന്ന് ഇതുമായി ബന്ധപ്പെട്ട് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു.
ഇത് ആദ്യമായല്ല പാർലമെന്‍റ് സമിതി പെഗസസ് ഉപയോഗിച്ച് നടന്ന ചോർത്തൽ പരിശോധനക്ക് എടുക്കുന്നത്. 2019ലും സമാനമായ പരിശോധനയുണ്ടായിരുന്നു. വാട്സാപ്പുമായി ബന്ധപ്പെട്ട് പെഗസസ് ചോർത്തൽ നടന്നപ്പോഴായിരുന്നു അന്ന് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.