കോവിഡ് രണ്ടാം തരംഗം ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങൾ ഏതെല്ലാം‍? കേരളത്തിന്‍റേത് മികച്ച പ്രകടനമല്ലെന്ന് സർവെ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്ത് തമിഴ്നാടും ആന്ധപ്രദേശുമാണെന്ന് സർവേഫലം. തമിഴ്നാട്ടിലെ 59 ശതമാനത്തോളം പേരും ആന്ധപ്രദേശിലെ 54 ശതമാനം പേരും തങ്ങളുടെ സർക്കാർ കോവിഡ് രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിട്ടു എന്ന് വിശ്വസിക്കുന്നു.

കമ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് ആണ് സർവേ നടത്തിയത്. രാജ്യത്തെ 17 വലിയ സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്. സംസ്ഥാന സർക്കാർ കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെട്ടിരുന്നോ എന്നായിരുന്നു ചോദ്യം.

തമിഴ്നാട്ടിലെ 32 ശതമാനം പേരും സംസ്ഥാന സർക്കാർ വളരെ ഫലപ്രദമായാണ് നേരിട്ടതെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ ഫലപ്രദമായാണ് നേരിട്ടതെന്നും 27 ശതമാനം പേർ വലിയ പ്രശ്നമല്ലെന്നും 11 ശതമാനം പേർ ഒട്ടും ഫലപ്രദമല്ലെന്നും അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി. ഉത്തർപ്രദേശിലെ 51 ശതമാനം പേരും മഹാരാഷ്ട്രയിലെ 47 ശതമാനം പേരും സംസ്ഥാന സർക്കാർ നന്നായി കൈകാര്യം ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ 46 ശതമാനം പേരും ഉത്തരാഖണ്ഡിലെയും ഒഡിഷയിലേയും 43 ശതമാനം പേരും സർക്കാറുകൾ ഫലപ്രദമായാണ് കോവിഡ് രണ്ടാംതരംഗത്തെ നേരിട്ടതെന്ന് അഭിപ്രായപ്പെട്ടു.

കേരളത്തിലെ 39 ശതമാനം പേർ മാത്രമാണ് സർക്കാർ ഫലപ്രദമായാണ് കോവിഡ് മഹാമാരി കൈകാര്യം ചെയ്തതെന്ന് അഭിപ്രായപ്പെട്ടത്.

മഹാമാരി ഏറ്റവും മോശമായി കൈകാര്യം ചെയ്ത സംസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് പശ്ചിമബംഗാളാണ്. വെറും 17 ശതമാനം പേർ മാത്രമാണ് സർക്കാർ മികച്ചതാണെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ 20 ശതമാനം പേർ മാത്രമാണ് കോവിഡ് മഹാമാരി ഫലപ്രദമെന്ന അഭിപ്രായം പങ്കുവെച്ചത്. 

Tags:    
News Summary - How well did states handle 2nd wave?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.