ന്യൂഡൽഹി: നോട്ടു അസാധുവാക്കലിനെ തുടരുന്ന പരിശോധനയിൽ ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിൽ നിന്നായി വൻതുകയുടെ കള്ളപ്പണം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ചെന്നൈ എയർപോർട്ടിൽ നിന്ന് ഹവാല ഇടപാടുകാരെന്ന് സംശയിക്കുന്ന സംഘത്തിൽ നിന്ന് 1.34 കോടിയുടെ നോട്ടുകൾ പിടിച്ചെടുത്തു. 1.34 കോടിയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളും 7000 രൂപയുടെ യു.എസ് ഡോളറുകളുമാണ് റവന്യു ഇൻറലിജൻസ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റു ചെയ്തു.
മുംബൈ വിമാനത്താവളത്തിൽ ദുബൈയിലേക്ക് യാത്രചെയ്യാനിരുന്ന യുവാവിനെ 28 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി ഇൻറലിജൻസ് പിടികൂടി.
അതേസമയം, കർണാടകയിെല ഹുബളിയിൽ നിന്ന് 29.98 ലക്ഷം രൂപയുടെ പുതിയ കറൻസികളുമായി പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.