അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു; കേന്ദ്രത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതി​രായ പ്രതിഷേധം കടുപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

സമാനതകളില്ലാത്ത രീതിയിലാണ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചുള്ള നീക്കം നടക്കുന്നത്. ഇതിനെ അപലപിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. സർക്കാറിന്റെ ജനവിരുദ്ധ, കർഷകവിരുദ്ധ, ഭരണഘടന വിരുദ്ധമായ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.

കോൺഗ്രസ്, സി.പി.ഐ എം, ഡി.എം.കെ, മുസ്‍ലിം ലീഗ്, ആർ.ജെ.ഡി, സി.പി.ഐ, ആർ.എസ്.പി, ശിവസേന, ആർ.ജെ.ഡി, ടി.ആർ.എസ്, വി.സി.കെ തുടങ്ങിയ നിരവധി പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

Tags:    
News Summary - hunting using investigative agencies; Opposition parties with a joint statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.