ബുദ്ധദേവി​െൻറ ചിത്രം പങ്കുവച്ച്​ ബംഗാൾ ഗവർണർ; വേദനിപ്പിച്ചെന്നും ഒഴിവാക്കണമെന്നും സി.പി.എം

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ്​ ഭട്ടാചാര്യയുടെ ചിത്രം പങ്കുവച്ച ഗവർണർ ജഗദീപ് ധന്‍കറുടെ നടപടിയെ വിമർശിച്ച്​ സി.പി.എം. കഴിഞ്ഞ ദിവസമാണ്​ ഗവർണറും ഭാര്യയും ബുദ്ധദേവിനെ കാണാൻ അദ്ദേഹത്തി​െൻറ വീട്ടിലെത്തിയത്​. തുടർന്ന്​ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവയ്​ക്കുകയായിരുന്നു. 'മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെയും ഭാര്യ മീരയെയും സന്ദർശിച്ചു. അവർക്ക്​ അഷ്ടമി ദിനാശംസയും സൗഖ്യവും നേരാനാണ്​ എത്തിയത്'എന്നാണ്​ സന്ദർശനം സംബന്ധിച്ച്​ ഗവർണർ ട്വിറ്ററിൽ കുറിച്ചത്​.

കുറിപ്പിനൊപ്പം നിരവധി ചിത്രങ്ങളും ഉണ്ടായിരുന്നു. ചിത്രങ്ങളിൽ അവശനായി കട്ടിലിൽ കിടക്കുന്ന ബുദ്ധദേവിനേയും കാണാമായിരുന്നു. ഗവർണറുടെ സന്ദർശനത്തെ സ്വാഗതംചെയ്​തും ഫോ​േട്ടാ പ്രദർശിപ്പിച്ചതിനെ വിമർശിച്ചുമാണ്​ നിലവിൽ ബംഗാൾ സി.പി.എം ര​​​​ംഗത്തുവന്നിരിക്കുന്നത്​.'പതിറ്റാണ്ടുകളായി അർപ്പണബോധത്തോടെ നമ്മുടെ സംസ്​ഥാനത്തെ സേവിച്ച അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണ് ബുദ്ധദേവ്​ ഭട്ടാചാര്യ. ബംഗാളി​െൻറ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനയെ രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം'സി.പി.എം ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

'അദ്ദേഹത്തി​െൻറ ഫോട്ടോ എടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്​തത് പാർട്ടി പ്രവർത്തകരെ മാത്രമല്ല സാധാരണക്കാരേയും ​വേദനിപ്പിച്ചു. ആ ചിത്രങ്ങൾ ഒഴിവാക്കുന്നതാണ്​ നല്ലത്​'-മറ്റൊരു കുറിപ്പിൽ പറയുന്നു.ഗവർണറുടെ സന്ദർശനത്തെ സ്വാഗതംചെയ്യുകയും​ ഫോ​േട്ടാ പ്രദർശിപ്പിച്ചതിനെ വിമർശിക്കുകയുമാണ്​ സി.പി.എം ചെയ്യുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.