ഹൈദരാബാദ്: അമിതവേഗം ദുരന്തത്തിന് വഴിവെക്കുന്നതിന്‍റെ ഒരുദാഹരണം കൂടി. മേൽപ്പാലത്തിലൂടെ ശരവേഗതയിൽ പാഞ്ഞ കാർ ന ിയന്ത്രണം വിട്ട് പറന്ന് പാലത്തിന് താഴേക്ക് പതിച്ചപ്പോൾ കാൽനടക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഗ ച്ചിബൗളിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുകയാണ്.
ചുവന്ന നിറത്തിലുള്ള കാർ മേൽപ്പാലത്തിലേക്ക് അമിതവേഗതയിൽ ഓടിച്ചുകയറുന്നതും മധ്യഭാഗത്തുവെച്ച് കൈവരിയിൽ ഇടിച്ച് പൊങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലത്തിന് താഴെ വാഹനങ്ങൾ നിർത്തിയിട്ട ഭാഗത്താണ് കാർ പതിച്ചത്. ഏറെ ജനങ്ങൾ ഇതുവഴി നടന്നുപോകുന്നുണ്ടായിരുന്നു.
CCTV footage from the flyover. https://t.co/N7gRmMsuIt pic.twitter.com/pxun51kqrc
— Bala (@naartthigan) November 23, 2019
Hair raising videos of the car which fell off the newly opened biodiversity flyover. One woman was killed in the accident.https://t.co/qGwFmZAyXy pic.twitter.com/cM9daAGFlN
— Bala (@naartthigan) November 23, 2019
— Bala (@naartthigan) November 23, 2019
ഓട്ടോറിക്ഷക്ക് കാത്തിരിക്കുകയായിരുന്ന സത്യവതി (40) എന്ന സ്ത്രീയാണ് മരിച്ചത്. നാല് പേർക്ക് പരിക്കുണ്ട്. മണിക്കൂറിൽ 99-104 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ എന്ന് പൊലീസ് വ്യക്തമാക്കി. കാർ ഡ്രൈവറെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.