വീടിന്‍റെ മുകളിൽനിന്ന്​ വിഡിയോ കോളിനിടെ കാൽ വഴുതി താഴേക്കുവീണ്​ യുവാവിന്​ ദാരുണാന്ത്യം

ഹൈദരാബാദ്​: വീടിന്‍റെ രണ്ടാംനിലയിൽനിന്ന്​ സഹോദരനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ കാൽവഴുതി താ​ഴെവീണ്​ യുവാവിന്​ ദാരുണാന്ത്യം. മണികൊണ്ടയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

സ്വകാര്യ കമ്പനി ജീവനക്കാരനായ 32കാരൻ സാമുവൽ സുജീതാണ്​ മരിച്ചത്​. മണികൊണ്ട ഗാർഡനിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പമായിരുന്നു സാമുവലിന്‍റെ താമസം.

ശനിയാഴ്ച രാവിലെ ആറുമണിയോടെ യു.എസിലുള്ള സഹോദരൻ സുപ്രീതിനെ വിഡിയോ കോളിൽ വിളിക്കുകയായിരുന്നു കുടുംബം. സുപ്രീതിന്‍റെ വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സംസാരം. മറ്റുള്ളവരുമായി സംസാരിച്ചശേഷം സാമുവലുമായി സുപ്രീത്​ സംസാരിക്കാൻ തുടങ്ങി. ഇതിനിടെ സാമുവൽ വീടിന്‍റെ മുകൾ നിലയിലെത്തുകയായിരുന്നു.

രണ്ടാംനിലയിൽ ചുറ്റുമതിൽ നിർമിച്ചിട്ടു​ണ്ടായിരുന്നില്ല. വിഡിയോ കോളിനിടെ സാമുവൽ കാൽ വഴുതി മുറ്റത്തേക്ക്​ വീഴുകയായിരുന്നു. സംഭവസ്​ഥലത്തുവെച്ചുതന്നെ സാമുവൽ മരിച്ചു. തലക്കേറ്റ മാരകപരിക്കാണ്​ മരണകാരണം.

Tags:    
News Summary - Hyderabad man falls to death from second floor while on video call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.