ഹൈദരാബാദ് നൈസാം കൈമാറിയത്​ 35 ലക്ഷം പൗണ്ടെന്ന്​ രേഖകൾ

ല​ണ്ട​ൻ: ഇ​ന്ത്യ-​പാ​ക്​​ വി​ഭ​ജ​ന​ശേ​ഷം ഹൈ​ദ​രാ​ബാ​ദ് നൈ​സാം കൈ​മാ​റി​യ തു​ക​യെ​ച്ചൊ​ല്ലി കൂ​ടു​ത​ൽ രേ​ ഖ​ക​ൾ പു​റ​ത്ത്. ല​ണ്ട​നി​ലെ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച 10​ ല​ക്ഷം പൗ​ണ്ട്​ മാ​ത്ര​മേ ഉ​ള്ളൂ എ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ.

അ​തേ​സ​മ​യം, ല​ണ്ട​നി​ലേ​ക്കും ക​റാ​ച്ചി​യി​ലേ​ക്കു​മാ​യി​ 35 ല​ക്ഷം പൗ​ണ്ട്​ കൈ​മാ ​റി​യെ​ന്നാ​ണ്​ ച​രി​ത്ര​രേ​ഖ​ക​ളി​ലു​ള്ള​ത്. അ​ന്ന​ത്തെ 10 ല​ക്ഷം പൗ​ണ്ടി​​െൻറ നി​ക്ഷേ​പ​കൈ​മാ​റ്റം ല​ണ്ട ​ൻ മ​ര​വി​പ്പി​ച്ച​തോ​ടെ ആ ​തു​ക ത​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന്​ വാ​ദി​ച്ച്​ ഇ​ന്ത്യ​യും പാ ​കി​സ്​​താ​നും ബ്രി​ട്ടീ​ഷ്​ ഹൈ​കോ​ട​തി​യി​ൽ കേ​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഈ ​കേ​സി​ൽ വൈ​കാ​തെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ്​ കൂ​ടു​ത​ൽ തു​ക കൈ​മാ​റി​യി​രു​ന്ന​താ​യ ച​രി​ത്ര​രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

1948 സെ​പ്​​റ്റം​ബ​റി​ലെ നാ​ട്ടു​രാ​ജ്യ സം​യോ​ജ​ന കാ​ല​ത്താ​ണ്​ തു​ക കൈ​മാ​റ്റം ന​ട​ന്ന​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്​. 25 ല​ക്ഷം പൗ​ണ്ട്​ ആ​യു​ധ​വ്യാ​പാ​രി​ക​ൾ​ക്കും അ​ഭി​പ്രാ​യ പ്ര​ചാ​ര​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും കൈ​മാ​റി​യെ​ന്നാ​ണ്​ രേ​ഖ. ചി​ല വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​ങ്ക്​ കി​ട്ടി​യ​താ​യി രേ​ഖ​ക​ളി​ലു​ണ്ട്.

1948ൽ ​ഹൈ​ദ​രാ​ബാ​ദ് നൈ​സാ​മാ​യി​രു​ന്ന മി​ർ ഉ​സ്‍മാ​ൻ അ​ലി ഖാ​ൻ ബ്രി​ട്ട​നി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​ണ​ർ ഉ​സ്മാ​ൻ അ​ലി ഖാ​ന് കൈ​മാ​റി​യ 10 ല​ക്ഷം പൗ​ണ്ടി​നെ​ച്ചൊ​ല്ലി​യാ​ണ് ഇ​ന്ത്യ-​പാ​ക്​ ത​ർ​ക്കം.
2019ൽ ​ഇ​തി​​െൻറ മൂ​ല്യം 3.5 കോ​ടി പൗ​ണ്ടാ​ണ്. അ​താ​യ​ത്,​ ഏ​ക​ദേ​ശം 307 കോ​ടി രൂ​പ. ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ടീ​ഷ് ഹൈ​കോ​ട​തി​യി​ൽ ന​ട​ന്ന വാ​ദ​ത്തി​നി​ടെ നൈ​സാ​മി​​െൻറ പി​ൻ​ഗാ​മി ഇ​ന്ത്യ​ക്കൊ​പ്പം ക​ക്ഷി​ചേ​ർ​ന്ന​തോ​ടെ കേ​സി​​െൻറ അ​ന്തി​മ​വി​ധി ഇ​ന്ത്യ​ക്ക്​ അ​നു​കൂ​ല​മാ​കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞി​രു​ന്നു.

തു​ക കൈ​മാ​റു​ന്ന സ​മ​യ​ത്ത് പാ​കി​സ്താ​നി​ലാ​ണോ ഇ​ന്ത്യ​യി​ലാ​ണോ ചേ​രേ​ണ്ട​തെ​ന്ന് നൈ​സാ​മി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് ഇ​ന്ത്യ​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച്​ തു​ക തി​രി​കെ​യാ​വ​ശ്യ​പ്പെ​െ​ട്ട​ന്നും രേ​ഖ​ക​ളി​ലു​ണ്ട്.

ഹൈ​ദ​രാ​ബാ​ദി​നെ ഇ​ന്ത്യ​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യ​പ്പോ​ൾ 1948 സെ​പ്റ്റം​ബ​ർ 13ന് ​ഇ​ന്ത്യ​ൻ സൈ​ന്യം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന്​ സെ​പ്റ്റം​ബ​ർ 17ന് ​നൈ​സാം ഇ​ന്ത്യ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ത​യാ​റാ​യി.

Tags:    
News Summary - Hyderabad's Nizam money sent to UK, Karachi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.