ഹൈദരാബാദ് നൈസാം കൈമാറിയത് 35 ലക്ഷം പൗണ്ടെന്ന് രേഖകൾ
text_fieldsലണ്ടൻ: ഇന്ത്യ-പാക് വിഭജനശേഷം ഹൈദരാബാദ് നൈസാം കൈമാറിയ തുകയെച്ചൊല്ലി കൂടുതൽ രേ ഖകൾ പുറത്ത്. ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച 10 ലക്ഷം പൗണ്ട് മാത്രമേ ഉള്ളൂ എന്നായിരുന്നു കണക്കുകൂട്ടൽ.
അതേസമയം, ലണ്ടനിലേക്കും കറാച്ചിയിലേക്കുമായി 35 ലക്ഷം പൗണ്ട് കൈമാ റിയെന്നാണ് ചരിത്രരേഖകളിലുള്ളത്. അന്നത്തെ 10 ലക്ഷം പൗണ്ടിെൻറ നിക്ഷേപകൈമാറ്റം ലണ്ട ൻ മരവിപ്പിച്ചതോടെ ആ തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഇന്ത്യയും പാ കിസ്താനും ബ്രിട്ടീഷ് ഹൈകോടതിയിൽ കേസ് നടത്തുന്നുണ്ട്. ഈ കേസിൽ വൈകാതെ വിധി വരാനിരിക്കെയാണ് കൂടുതൽ തുക കൈമാറിയിരുന്നതായ ചരിത്രരേഖകൾ പുറത്തുവന്നത്.
1948 സെപ്റ്റംബറിലെ നാട്ടുരാജ്യ സംയോജന കാലത്താണ് തുക കൈമാറ്റം നടന്നതെന്നാണ് കരുതുന്നത്. 25 ലക്ഷം പൗണ്ട് ആയുധവ്യാപാരികൾക്കും അഭിപ്രായ പ്രചാരകർക്കും മറ്റുള്ളവർക്കും കൈമാറിയെന്നാണ് രേഖ. ചില വിദേശ മാധ്യമപ്രവർത്തകർക്കും പങ്ക് കിട്ടിയതായി രേഖകളിലുണ്ട്.
1948ൽ ഹൈദരാബാദ് നൈസാമായിരുന്ന മിർ ഉസ്മാൻ അലി ഖാൻ ബ്രിട്ടനിലെ പാകിസ്താൻ ഹൈകമീഷണർ ഉസ്മാൻ അലി ഖാന് കൈമാറിയ 10 ലക്ഷം പൗണ്ടിനെച്ചൊല്ലിയാണ് ഇന്ത്യ-പാക് തർക്കം.
2019ൽ ഇതിെൻറ മൂല്യം 3.5 കോടി പൗണ്ടാണ്. അതായത്, ഏകദേശം 307 കോടി രൂപ. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈകോടതിയിൽ നടന്ന വാദത്തിനിടെ നൈസാമിെൻറ പിൻഗാമി ഇന്ത്യക്കൊപ്പം കക്ഷിചേർന്നതോടെ കേസിെൻറ അന്തിമവിധി ഇന്ത്യക്ക് അനുകൂലമാകാൻ സാധ്യത തെളിഞ്ഞിരുന്നു.
തുക കൈമാറുന്ന സമയത്ത് പാകിസ്താനിലാണോ ഇന്ത്യയിലാണോ ചേരേണ്ടതെന്ന് നൈസാമിന് സംശയമുണ്ടായിരുന്നെന്നും പിന്നീട് ഇന്ത്യയിൽ ചേരാൻ തീരുമാനിച്ച് തുക തിരികെയാവശ്യപ്പെെട്ടന്നും രേഖകളിലുണ്ട്.
ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചിരുന്നു.
തുടർന്ന് സെപ്റ്റംബർ 17ന് നൈസാം ഇന്ത്യക്കൊപ്പം നിൽക്കാൻ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.