വാർത്താ വിനിമയ വിതരണ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്തു; പേരുമാറ്റിയത്​ ഇലോൺ മസ്​കെന്ന്​

ന്യൂഡൽഹി: കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്ത നിലയിൽ. അക്കൗണ്ടിന്‍റെ പേര്​ 'ഇലോൺ മസ്ക്​' എന്നാക്കുകയും 'ഗ്രേറ്റ്​ ജോബ്​' എന്ന ട്വീറ്റ്​ പങ്കുവെക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ്​ സംഭവം.

മിനിട്ടുകൾക്കകം അക്കൗണ്ട്​ പുനസ്ഥാപിച്ചതായി വാർത്താവിതരണ മന്ത്രാലയം ട്വീറ്റ്​ചെയ്തു. പ്രൊഫൈൽ ചിത്രം പുനസ്ഥാപിക്കുകയും ട്വീറ്റുകൾ ഡിലീറ്റ്​ ചെയ്യുകയും ചെയ്തു. ഹാക്കർമാർ ചില വ്യാജലിങ്കുകളും അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇവയും ഡിലീറ്റ്​ ചെയ്തു.

2021, ഡിസംബർ 12ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്തിരുന്നു.​ ക്രിപ്​റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റാണ്​ അന്ന്​ മോദിയുടെ അക്കൗണ്ടിൽ പങ്കുവെച്ചത്​.

ജനുവരി മൂന്നിന്​ ​ഐ.സി.ഡബ്ല്യൂ. എ, ഐ.എം.എ, മൻ ദേശി മഹിള ബാങ്ക്​ തുടങ്ങിയവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്യുകയും ഇലോൺ മസ്ക്​ എന്ന്​ പേരുമാറ്റുകയും ചെയ്തിരുന്നു. 

Tags:    
News Summary - I and B Ministry Twitter account hacked restored after few minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.