ഞാൻ മോദിയോടൊപ്പം; പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റിന്​ ട്രോളുമായി ശശി തരൂർ

ന്യൂഡൽഹി: ലഡാക്കിലെ സേനാപിന്മാറ്റത്തിൽ പ്രധാനമ​ന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസ ശരവുമായി കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. 2013ൽ യു.പി.എ ഭരണകാലത്ത്​ സമാന സാഹചര്യത്തിൽ ട്വിറ്ററിലെ മോദിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ്​ തരൂരിൻെറ വിമർശനം.

ചൈന അവരു​െട സൈന്യത്തെ പിൻവലിച്ചു. പക്ഷേ ഇന്ത്യൻ ഭൂപ്രദേശത്ത്​ നിന്ന്​ സൈനികരെ നാം പിൻവലിക്കുന്നതെന്തിനാണെന്ന്​ മനസിലാവുന്നില്ലെന്നായിരുന്നു 2013 ഏപ്രി​ലിലെ മോദിയുടെ ട്വീറ്റ്​. ഇക്കാര്യത്തിൽ ഞാൻ മോദിയോടൊപ്പമാണെന്നും പ്രധാനമന്ത്രി ഇതിന്​ മറുപടി പറയണമെന്നും ​തരൂർ ട്വിറ്റററിൽ കുറിച്ചു.

2013 ഏപ്രിലിൽ 50 ചൈനീസ്​ സൈനികർ നിയന്ത്രണരേഖ മറികടന്ന്​ ലഡാക്കിലെ ​ദേശ്​പാങ്​ വാലി​യി​ലെ ഇന്ത്യൻ ഭൂപ്രദേശത്ത്​ എത്തിയിരുന്നു. മെയ്​ ആറിന്​ ഇരു വിഭാഗങ്ങളും സൈന്യത്തെ കിലോമീറ്ററുകൾ പിന്നിലേക്ക്​ മാറ്റാൻ സമ്മതിച്ചിരുന്നു. ഈ സംഭവത്തിലാണ്​ അന്നത്തെ ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി യു.പി.എ സർക്കാറിനെ വിമർശിച്ചത്​. ലഡാക്കിൽ അടുത്തിടെയുണ്ടായ സംഘർഷത്തിലും സമാന ഒത്തുത്തീർപ്പ്​ തന്നെയാണ്​ ഉണ്ടാക്കിയത്​.

Tags:    
News Summary - "I Stand With Modiji": Jibe From Shashi Tharoor Over Ladakh's Buffer Zone-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.