ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ അടുത്ത അനുയായിയുെട വസതിയിൽ ആദായ നികുതി പരിശോധന. ഗെഹ്ലോട്ടിെൻറ അനുയായി ദർമേന്ദ്രർ റാത്തോറിെൻറ വസതിയിലാണ് പരിശോധന.
ജ്വല്ലറി ഉടമയായ രാജീവ് അറോറയുടെ വീട്ടിലും റെയ്ഡ് നടന്നു. രാജസ്ഥാനിലേയും ഡൽഹിയിലേയും 12ഓളം സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. 200ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.
സചിൻ പൈലറ്റ് 30 എം.എൽ.എമാരുമായി ഡൽഹിയിലെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ അട്ടിമറിയുണ്ടാവുമെന്ന വാർത്തകൾ വന്നത്. തുടർന്ന് തിങ്കളാഴ്ച 10.30ന് നിയമസഭാ കക്ഷി യോഗം നടത്താൻ അശോക് ഗെഹ്ലോട്ട് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്ക് വിപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.