ന്യൂഡൽഹി: പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സി.പി.എം സർക്കാർ കേരളത്തിൽ വീണ്ടും അധികാരത്തിലേറാൻ പോകവേ, കേരളത്തിലെ ജനങ്ങളോട് നന്ദിയറിയിച്ച് പാർട്ടിയുടെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ന് പുറത്തുവിട്ട ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് സി.പി.എമ്മിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ വോട്ടർമാരോട് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തിയത്. കേരളത്തിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഇടതുപക്ഷ സർക്കാർ തുടർന്നും പരിഹരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ജനങ്ങൾ നേരിട്ട എല്ലാ വെല്ലുവിളികളെയും കോവിഡ് മഹാമാരിയെയും മുൻപത്തെ എൽ.ഡി.എഫ് സർക്കാർ നേരിട്ട രീതിയിൽ അഭൂതപൂർവമായ രീതിയിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയറിയിക്കുന്നു'. -അദ്ദേഹം പറഞ്ഞു.
രാജ്യവും സംസ്ഥാനവും ഇപ്പോൾ ഇരട്ട അപകടങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു - മഹാമാരിയെ തുടർന്ന് ഉണ്ടാകുന്ന ഉപജീവന പ്രശ്‌നങ്ങൾ, ഭരണഘടനാപരവും മതേതരവുമായ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പ്രതിരോധവും സംരക്ഷണവുമാണ് അവയെന്നും യെച്ചൂരി വ്യക്തമാക്കി. സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അതിൽ കൃത്യമായ പങ്കുവഹിക്കുമെന്നും കേരളത്തിലെ ജനങ്ങൾ എല്ലായ്പ്പോഴും ഒന്നായി നിലകൊണ്ട്, കൂടുതൽ ശക്തമായ രീതിയിൽ അത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം .
പിണറായി വിജയന് ഒരു റെക്കോർഡ് കൂടി ഇന്ന് കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചിരിക്കുകയാണ്. 1970ന് ശേഷം ആദ്യമായാണ് കേരളത്തിലെ ജനങ്ങൾ ഒരു മുഖ്യമന്ത്രിയെയോ പാർട്ടിയോ വീണ്ടും അധികാരത്തിലേറാൻ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.