ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ താരങ്ങൾ നടത്തുന്ന പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതിഷേധം കടുക്കുന്നതിനിടെ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിജ് ഭൂഷൻ. നിസ്സഹായനായി തോന്നുന്നുവെന്നും മരിക്കാൻ ആഗ്രഹിക്കുന്നുമെന്നുമാണ് ബ്രിജ് ഭൂഷൻ സിങ് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നത്.
‘നേടിയതോ നഷ്ടപ്പെട്ടതോ ആയ കാര്യങ്ങളെ കുറിച്ച് ഞാൻ ആത്മപരിശോധന നടത്തുകയാണ്. ഇനിയും പോരാടാനുള്ള ശക്തി എനിക്കില്ല. എന്റെ പ്രതീക്ഷകൾ നഷ്ടമായിരിക്കുന്നു. ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരമൊരു ജീവിതം ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബ്രിജ് ഭൂഷൻ സിങ് വിഡിയോയിൽ പറയുന്നു.
ലൈംഗിക ചൂഷണം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുമ്പ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.