representational image

13 പേരടങ്ങിയ വ്യോമസേന വിമാനം അരുണാചലിൽ കാണാതായി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യാത്രാവിമാനം അരുണാചൽ പ്രദേശിൽ വെച്ച്​ കാണാതായി. അസമിലെ ജോർഹത്തിൽ നിന്ന്​ പറന്നുയർന്ന ആൻറനോവ്​ എ.എൻ 32 എന്ന വിമാനമാണ്​ കാണാതായത്​. ഏഴ്​ വ്യോമസേന ഓഫീസർമാരും ആറ്​ ജവാൻമാരുമടക്കം 13 പേർ വിമാനത്തിലുണ്ടായിരുന്നു.

അരുണാചൽ പ്രദേശിലെ മെൻചുക്ക അഡ്വാൻസ്​ ലാൻഡിങ്​ ഗ്രൂണ്ടിലേക്ക്​ ഉച്ചക്ക്​ 12.25ഓടു കൂടിയായിരുന്നു വിമാനം യാത്ര തിരിച്ചത്​. എന്നാൽ ഉച്ചക്ക്​ ഒരു മണിയോടു​കൂടിയാണ്​ ഗ്രൗണ്ട്​ ഏജൻസികൾക്ക്​ വിമാനവുമായി ബന്ധപ്പെടാൻ സാധിച്ചത്​. ഇതിനു ശേഷം വിമാനത്തെ കുറിച്ച്​ അറിവില്ല.

തെരച്ചിലിനായി സുഖോയ്​-30 കോംപാറ്റ്​ വിമാനം, സി-130 സ്​പെഷ്യൽ ഓപറേഷൻ വിമാനം തുടങ്ങിയവയടക്കം ലഭ്യമാക്കിയതായും ഗ്രൗണ്ട്​​ ട്രൂപ്പുകളെ സജ്ജീകരിച്ചിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

Tags:    
News Summary - IAF aircraft with 13 on board missing after take off from assam -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.