ഏഴു കൊടുമുടികൾ കീഴടക്കി ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സാഹസിക വിഭാഗത്തിലെ അംഗങ്ങൾ ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കി. ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമൻജാരോ, അന്‍റാർട്ടിക്കയിലെ വിൻസൻ, ആസ്ട്രേലിയയിലെ പൻകേക് ജയ, വടക്കൻ അമേരിക്കയിലെ ദേനാലി, പസഫിക്കിലെ മൗന കിയ, തെക്കൻ അമേരിക്കയിലെ അകോൺഗുയ എന്നീ കൊടുമുടികളിലാണ് സേനാംഗങ്ങൾ ത്രിവർണ പതാക പാറിച്ചത്. ക്യാപ്റ്റൻ രമേശ് ചന്ദ്ര ത്രിപാഠിയുടെ മേൽനോട്ടത്തിൽ അഞ്ചംഗ പര്‍വ്വതാരോഹണ സംഘമാണ് ഏഴു കൊടുമുടികൾ കീഴടക്കി നേട്ടം കൈവരിച്ചത്. 

2011ൽ വ്യോമസേനയിലെ വനിതകൾ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് വാർത്തയായിരുന്നു. 2017ൽ വ്യോമസേനയിലെയും അതിർത്തിരക്ഷാ സേനയിലെയും വനിതകൾ ഉൾപ്പെട്ട ഒട്ടകസംഘം 1386 കിലോമീറ്റർ ദൂരം പിന്നിട്ടിരുന്നു. പടിഞ്ഞാറൻ അതിർത്തിയിലൂടെ ഒട്ടകപ്പുറത്ത് നടത്തിയ യാത്ര 47 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 

കൂടാതെ, ഈ വർഷം സെപ്റ്റംബറിൽ ഹിമാലയത്തിലെ സ്റ്റോക് കാൻഗ്രി കൊടുമുടിയിലേക്ക് പാരിസ്ഥിതിക പര്യവേക്ഷണ യാത്രക്കും വ്യോമസേന തീരുമാനിച്ചിട്ടുണ്ട്. കൊടുമുടിയിലെ ബേസ് ക്യാംപ് പരിസ്ഥിതി സൗഹൃദമാക്കുകയാണ് സംഘത്തിന്‍റെ ദൗത്യം. 
 

Tags:    
News Summary - IAF mountaineering team achieves highest mountains in seven continents -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.