ബാഘ്പത്: സാങ്കേതിക തകരാറിനെ തുടർന്ന് വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റർ മുൻകരുതൽ ലാൻഡിങ് നടത്തി. ഉത്തർപ്രദേശില െ കിഴക്കൻ അതിവേഗപാതയിലെ റിങ് റോഡിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇറങ്ങിയത്. ഹിൻഡൻ വ്യോമ കേന്ദ്രത്തിൽ നിന്ന് മ ൂന്ന് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
വ്യോമ കേന്ദ്രത്തിൽ നിന്ന് കോവിഡ് നിർണയ സാമ്പ്ളുമായി ചണ്ഡിഗഡിലേക്ക് പോവുകയായിരുന്നു. തകരാർ കണ്ടെത്തിയതിനെ തുടർന്ന് റിങ് റോഡിൽ കോപ്റ്റർ ഇറക്കുകയായിരുന്നു. പിന്നീട് ഹെലികോപ്റ്റർ വ്യോമ കേന്ദ്രത്തിലേക്ക് മാറ്റി.
സിയാച്ചിൻ മലനിരകളിൽ സൈനികർക്ക് മികച്ച സേവനം ചെയ്യുന്നതാണ് ചീറ്റ ഹെലികോപ്റ്റർ. 20,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുള്ള കോപ്റ്റർ നൂതന സാങ്കേതികവിദ്യയിൽ നിർമിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.