കൊൽക്കത്ത: പശ്ചിമബംഗാളിൽ അൽഖാഇദ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. 'സ്ലീപ്പർ െസല്ലു'കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും അന്വേഷണ സംഘം നവംബർ അഞ്ചിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എൻ.ഐ.എ പിടികൂടിയ അൽഖാഇദ ഭീകരനിൽനിന്നാണ് ഈ വിവരങ്ങൾ ലഭ്യമായത്. വിദേശരാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച് അൽഖാഇദയുടെ പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ മാധ്യമങ്ങളിലൂടെ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖാഇദ ബംഗാളിൽനിന്ന് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് വിവരം. ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രവർത്തകരെ അൽഖാഇദ ഉന്നംവെച്ചിരുന്നതായി എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ബംഗാളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി പാകിസ്താനിലെ കറാച്ചിയിലും പെഷാവറിലും റിക്രൂട്ട്മെൻറ് സംഘടിപ്പിച്ചിരുന്നു. ഈ നീക്കവുമായി ബന്ധപ്പെട്ട് 11 തീവ്രവാദികളെ എൻ.ഐ.എ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.